കാവ്യയ്‌ക്കൊപ്പമുള്ളത് മകളോ ?: വൈറലായ ചിത്രത്തിന് പിന്നില്‍

single-img
26 February 2019

കാവ്യ മാധവന്‍ ഒരു കുട്ടിയെ എടുത്തുനില്‍ക്കുന്ന ചിത്രം അടുത്തകാലത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ദിലീപിന്റെയും കാവ്യയുടെയും മകള്‍ മഹാലക്ഷ്മിയുടെ ചിത്രമെന്ന രീതിയിലായിരുന്നു ആ ഫോട്ടോ പ്രചരിച്ചത്. എന്നാല്‍ കാവ്യയ്‌ക്കൊപ്പം നില്‍ക്കുന്ന കുട്ടി മഹാലക്ഷ്മിയല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആകാശവാണി എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍.

കാവ്യ നായികയായി എത്തിയ ആകാശവാണി എന്ന സിനിമയുടെ ലൊക്കേഷനിലെ ചിത്രങ്ങളാണ് തെറ്റായ രീതിയില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. സിനിമയുടെ അസിസ്റ്റന്റ് ക്യാമറാമാന്റെ മകളാണ് ചിത്രത്തില്‍ കാവ്യയ്‌ക്കൊപ്പമുള്ളത്. വിജയ് ബാബുവിനെയും കാവ്യ മാധവനെയും പ്രധാനകഥാപാത്രങ്ങളാക്കി 2016ല്‍ റിലീസ് ചെയ്ത ചിത്രമാണ് ആകാശവാണി.