മസൂദ് അസ്ഹറിൻ്റെ ഭാര്യാ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഇന്ത്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു; ഇല്ലാതായത് ജയ്ഷെ മുഹമ്മദിലെ രണ്ടാമൻ

single-img
26 February 2019

പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മസൂദ് അസ്ഹറിൻ്റെ ഭാര്യാ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഇന്ത്യൻ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിലെ രണ്ടാമനാണ് കൊല്ലപ്പെട്ട യൂസഫ് അസ്ഹർ. കാണ്ഡഹാർ വിമാന റാഞ്ചലിൻ്റെ മുഖ്യ സൂത്രധാരൻ കൂടിയായിരുന്നു യൂസഫ് അസ്ഹർ.

പുലര്‍ച്ചെ അംബാല വ്യോമതാവളത്തില്‍നിന്നാണ് മിറാഷ് വിമാനങ്ങള്‍ പുറപ്പെട്ട് ്ആക്രമണം നടത്തിയത്.  അര മണിക്കൂറോളമാണ് ആക്രമണം നീണ്ടത്. സുരക്ഷിതമായി യുദ്ധവിമാനങ്ങളെല്ലാം തിരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യ്ക്തമാക്കുന്നു.

ഉപയോഗിച്ചത് 12 മിറാഷ് വിമാനങ്ങള്‍. മിറാഷ് വിമാനങ്ങള്‍ ഉപയോഗിച്ച് ലക്ഷ്യത്തില്‍ കൃത്യതയോടെ എത്തിക്കാവുന്ന ലേസര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇന്ത്യ പാക് അധീന കശ്മീരിലെ ഭീകര ക്യാംപുകള്‍ തകര്‍ത്തത്.

പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് അതിര്‍ത്തിക്കപ്പുറമുള്ള ആക്രമണത്തിന് ഇന്ത്യ വ്യോമസേനയെ ഉപയോഗിക്കുന്നത്. 48 വര്‍ഷത്തിനു ശേഷമാണ് വ്യോമസേനയെ ഉപയോഗിച്ച് ഇന്ത്യ ആക്രമണം നടത്തുന്നതെന്ന് പ്രതിരോധ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.