സ്വന്തം ജനങ്ങളുടെ മുന്നിലും നാണംകെട്ട് പാകിസ്ഥാൻ; ഇമ്രാൻ ഖാന് പാകിസ്ഥാൻ പാർലമെൻ്റിൽ ഷെയിം വിളികൾ

single-img
26 February 2019

ഇന്ന് പുലർച്ചെ  പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ പാർലമെന്റിൽ  പ്രതിപക്ഷ പ്രതിഷേധം. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയാണ് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ഉയർത്തിയത്.

സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കൾ ഉള്‍പ്പടെയുള്ളവരുടെ  പ്രതിഷേധം. പാർലമെന്റിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിഷേധ മുദ്രാവാക്യങ്ങളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.പ്രതിപക്ഷനേതാക്കൾ എഴുന്നേറ്റ് നിന്ന് ‘ഷെയിം ഷെയിം’ എന്ന് വിളിച്ചതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലുള്ള ഭീകരതാവളങ്ങള്‍ക്ക് നേരെ ഇന്ന് വെളുപ്പിന് ബോംബാക്രമണം നടത്തിയിരുന്നു.