ഇടുക്കിയില്‍ വീണ്ടും കർഷക ആത്മഹത്യ

single-img
26 February 2019

ഇടുക്കിയില്‍ വീണ്ടും രണ്ടു കർഷകർ കൂടെ ആത്മഹത്യ ചെയ്തു. അടിമാലി മുക്കാലേക്കർ സ്വദേശി സുരേന്ദ്രന്‍, കൊന്നത്തടി സ്വദേശി ജെയിംസ് എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇരുവർക്കും കാര്‍ഷിക വായ്പയുടെ അടവ് മുടങ്ങിയതുകാരണം ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതാണ് ആത്മഹത്യ ചെയ്യാനുള്ള കാരണം എന്നാണു കുടുംബം പറയുന്നത്.

കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇടുക്കി ജില്ലയില്‍മാത്രം ആത്മഹത്യചെയ്ത കര്‍ഷകരുടെ എണ്ണം ഏഴായി. പ്രളയശേഷം ഉണ്ടായ കൃഷി നാശം, വായ്‌പ്പാ തിരിച്ചടവ് മുടക്കിയതോടെ ബാങ്കുകളിൽ നിന്നും നടപടികൾ ശക്തമാക്കിയതോടെയാണ് കർഷകർ ആത്മഹത്യയിലേക്കു നീങ്ങുന്നത് എന്നാണു റിപ്പോർട്ട്. കാർഷിക വായ്പ്പകൾക്കു മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല ബാങ്കുകളും നടപ്പിലാക്കുന്നില്ല. ജപ്തി നടപടികൾ സ്വീകരിക്കുന്ന ബാങ്കുകൾക്കെതിരെ സർക്കാർ നടപടി ഉണ്ടാകുമെന്ന് കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.

ദേവികുളം താലൂക്ക് കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നാണ് 6 ലക്ഷത്തോളം രൂപ സുരേന്ദ്രൻ വായ്പ എടുത്തിരുന്നത്. ഇത് സിപിഎം നിയന്ത്രണത്തിലുള്ള സഹകരണം ബാങ്കാണ്.