ചെന്നൈ- മംഗലാപുരം മെയിൽ ഷൊർണൂരിൽ പാളംതെറ്റി

single-img
26 February 2019

ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് വരികയായിരുന്ന ട്രയിൻ  ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പാളം തെറ്റി. ഷൊര്‍ണൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു.ആര്‍ക്കും ഗുരുതര പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

പാലക്കാട് ഭാഗത്തു നിന്നും ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് യാര്‍ഡിന് സമീപമാണ് പാളം തെറ്റിയത്. എന്‍ജിന് പിന്നിലെ രണ്ട് ബോഗികള്‍ മുഴുവനായും പാളം തെറ്റിയിട്ടുണ്ട്. പാളത്തിന് അരികിലെ ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. പാര്‍സല്‍ വാനും, എസ്.എല്‍.ആര്‍ കോച്ചുമാണ് പാളം തെറ്റിയത്.