ബിന്‍ ലാദനെ വധിച്ച അമേരിക്കയുടെ നടപടിക്കും മുകളില്‍ ഇന്ത്യ; ഞെട്ടിത്തരിച്ച് പാക്കിസ്ഥാന്‍

single-img
26 February 2019

ഇന്ത്യ ഇന്ന് പുലർച്ചേ തകർത്തത് അമേരിക്ക ബിൻ ലാദനെ വധിച്ച സൈനിക താവളത്തിനു അടുത്തുള്ള തീവ്രവാദ പരിശീലന കേന്ദ്രം എന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിലെ അബോട്ടാബാദിലെ സൈനിക താവളത്തിനടുത്താണ് ഒസാമ ബിൻ ലാദൻ ഒളിച്ചു താമസിച്ചിരുന്നത്. പാക്കിസ്ഥാനിലെ ഖൈബർ പക്ത്തൂൺ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ബാലക്കോട്ടിലാണ്  ഇന്ത്യ ഇന്ന് തകർത്ത തീവ്രവാദ പരിശീലന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഇത് അബോട്ടാബാദിന് കേവലം 60 കിലോമീറ്റർ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. ജെയിഷേ മൊഹമ്മദിന്റെ ഏറ്റവും വലിയ തീവ്രവാദ പരിശീലന കേന്ദ്രമാണ് ഇന്ന് തകർത്തത്.

മൂന്നോ നാലോ വ്യോമനസേന താവളങ്ങളിൽ നിന്നുമാണ് ഈ 12 വിമാനങ്ങളും പറന്നുയർന്നു. അവസാന നിമിഷം വരെ ആക്രമണത്തിന്റെ സൂചന നല്കാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. കൂടാതെ ഇന്ത്യയുടെ അത്യാധുനിക റാഡാർ സംവിധാനങ്ങൾ ഉൾക്കൊള്ളുന്ന  AWACS വിമാനങ്ങൾ ഇന്നലെ രാത്രി മുതൽ തന്നെ പാക്കിസ്ഥാന്റെ വഴിമസേനനയെ നിരീക്ഷണം നടത്തുന്നുണ്ടായിരുന്നു.