ഗംഗയിൽ മുങ്ങിയാൽ ചെയ്ത പാപങ്ങൾ തീരുമോയെന്ന് മോദിയോട് മായാവതി

single-img
25 February 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി ബിഎസ്പി നേതാവ് മായാവതി രംഗത്ത്. പ്രയാഗ്‌രാജില്‍ ഗംഗാസ്‌നാനം നടത്താനുള്ള ഭാഗ്യം ലഭിച്ചുവെന്നും, 130 കോടി ഇന്ത്യക്കാരുടെ ക്ഷേമത്തിനുവേണ്ടി പ്രാര്‍ഥിച്ചുവെന്നും മോദി ഇന്നലെ ട്വിറ്ററിലൂടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ബിഎസ്പി നേതാവ് മായാവതി രംഗത്തെത്തിയത്.

ഗംഗയിൽ രാജകീയ സ്നാന നടത്തിയാൽ ചെയ്ത പാപങ്ങൾ തീരുമോ എന്നാണ് മായാവതി നരേന്ദ്ര മോദിയോട് ചോദിച്ചത്. ട്വിറ്ററിലൂടെയാണ് മായാവതി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന കുംഭമേളയ്ക്കിടെ ഗംഗാ സ്‌നാനം നടത്തിയിരുന്നു. ‘സ്വച്ഛ് കുംഭ് സ്വച്ഛ് ആഭാര്‍’ ചടങ്ങിനിടെ ശുചീകരണ തൊഴിലാളികളുടെ കാല്‍ കഴുകുന്ന ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്റര്‍ വഴി പുറത്തു വിട്ടിരുന്നു.

ഫെബ്രുവരി 14 ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായും കുംഭമേളയ്‌ക്കെത്തിയിരുന്നു. കേന്ദ്രമന്ത്രി സ്മൃതി ഇറാനി, യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് തുടങ്ങിയവരും നേരത്തെ കുംഭമേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ജനുവരി 15 ന് തുടങ്ങിയ കുംഭമേള മഹാശിവരാത്രി ദിവസമായ മാര്‍ച്ച് നാലിനാണ് സമീപിക്കുന്നത്.