കശ്മീരിൽ പാകിസ്ഥാനെതിരെ ഇന്ത്യ സൈനികനീക്കം നടത്തുന്നില്ല; നിലവിലെ സേ​നാ​വി​ന്യാ​സം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണെന്നു ഗവർണർ

single-img
25 February 2019

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാകി​സ്ഥാ​നെ​തി​രെ ഇന്ത്യ സൈനികനീക്കം നടത്തുന്നില്ലെന്ന് വ്യക്തമാക്കി ജമ്മു കശ്മീർ ഗവർണർ. ഇ​ന്ത്യ​യു​ടെ സൈ​നി​ക നീ​ക്ക​മു​ണ്ടാ​കു​മെ​ന്ന അ​ഭ്യു​ഹ​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള തെ​റ്റാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും വി​ശ്വ​സി​ക്ക​രു​തെ​ന്ന് ജ​മ്മു കാശ്മീ​ർ ഗ​വ​ർ​ണ​ർ സ​ത്യ​പാ​ൽ മാ​ലി​ക്  പറഞ്ഞു.

കശ്മീരിൽ സൈനികവിന്യാസം നടക്കുന്നു എന്നുള്ളത് സത്യമാണ്.  എന്നാൽ അത് പാകിസ്ഥാനെതിരെയുള്ള സൈനികനീക്കത്തിൻ്റെ ഭാഗമായല്ല. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ സേ​നാ​വി​ന്യാ​സം ന​ട​ത്തു​ന്ന​ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്-  ഗവർണർ വ്യക്തമാക്കി.

ഇ​തി​നെ മ​റ്റെ​ന്തെ​ങ്കി​ലും നീ​ക്ക​മാ​യി ആ​രും കാ​ണേ​ണ്ട. ജ​ന​ങ്ങ​ൾ ശാ​ന്ത​രാ​യി​രി​ക്ക​ണ​മെ​ന്നും ജ​മ്മു കശ്മീർ ജ​ന​ത​യോ​ട് ഗ​വ​ർ​ണ​ർ അ​ഭ്യ​ർ​ഥി​ച്ചു.