നിങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടാന്‍ ദയവ് ചെയ്ത് ജീവിതം വച്ച് കളിക്കരുത്; നടി പ്രതീക്ഷ; വീഡിയോ

single-img
25 February 2019

തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ വിഷമമുണ്ടെന്ന് സീരിയല്‍ താരം പ്രതീക്ഷ. തന്റെ പേരിലുള്ള വാര്‍ത്ത നടന്‍ ബാലയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതോര്‍ത്താണ് കൂടുതല്‍ ദു:ഖമെന്നും പ്രതീക്ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. സിനിമാതാരം ബാലയും പ്രതീക്ഷയും വിവാഹിതരാകുന്നു എന്ന രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളെക്കുറിച്ച് പ്രതീക്ഷ ഇതാദ്യമായാണ് പ്രതികരിക്കുന്നത്.

നിങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടാനും ലൈക്ക് കിട്ടാനും കാശ് കിട്ടാനും ദയവ് ചെയ്ത് ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് അപേക്ഷയാണ്..’ നിറഞ്ഞകണ്ണുകളോടെ പ്രതീക്ഷ പറയുന്നു. ഇന്നലെ വിവാഹവാര്‍ത്ത നിഷേധിച്ച് ബാല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷയും ഫേസ്ബുക്ക് ലൈവിലെത്തിയത്.

”ബാലച്ചേട്ടന്‍ വലിയ സെലിബ്രിറ്റിയാണ്. ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എന്റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവര്‍ക്ക് നല്ല ബോധ്യമുണ്ട്. നേരിട്ടു കണ്ടപ്പോള്‍ ആരാധനക്കൊപ്പം എനിക്ക് അദ്ദേഹത്തോട് ബഹുമാനവും തോന്നി. വളരെ സിംപിള്‍ ആയിട്ടുള്ള വ്യക്തിയാണ്. ഇത് വളച്ചൊടിച്ച് അദ്ദേഹത്തിന്റെ ജീവിതത്തെ ബാധിക്കുന്നതിലേക്ക് എത്തിയതിലാണ് എനിക്കു കൂടുതല്‍ വിഷമം”– പ്രതീക്ഷ പറഞ്ഞു.

Heyyy

Posted by Pratheeksha G Pradeep on Sunday, February 24, 2019