തനിക്ക് ലോ​ക്സ​ഭ​യി​ലേ​ക്ക് പോ​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ട്; നി​ഷാ മാ​ണി മത്സരിക്കുമെന്നുള്ളത് പ്രചരണം മാത്രം: മാണിയെ പ്രതിസന്ധിയിലാക്കി പിജെ ജോസഫ്

single-img
25 February 2019

ലോ​ക്സ​ഭ​യി​ലേ​ക്ക് തനിക്ക് പോ​യാ​ൽ കൊ​ള്ളാ​മെ​ന്നു​ണ്ടെ​ന്നും ര​ണ്ട് സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്നുവെന്നും കേരള കോൺഗ്രസ് എം പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. 1984ൽ ​കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് മൂ​ന്ന് സീ​റ്റു​ക​ൾ ല​ഭി​ച്ചി​രു​ന്നു. 74ൽ ​ര​ണ്ട് സീ​റ്റു​ക​ളും ല​ഭി​ച്ചി​രു​ന്നു. ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യ​ത്തി​ന് പു​റ​മേ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ കി​ട്ട​ണം. ഇ​ക്കാ​ര്യം കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​ഷാ മാ​ണി കോ​ട്ട​യ​ത്ത് മ​ത്സ​രി​ക്കു​മോ എ​ന്ന മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ത്തി​ന് ഇ​ല്ലെ​ന്നും ഇ​ത് വെ​റും പ്ര​ച​ര​ണം മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി ച​ർ​ച്ച ചെ​യ്തു തീ​രു​മാ​നി​ക്കു​മെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ർ​ത്തു.