വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ്: ആ​റി​ൽ അ​ഞ്ചും അ​ദാ​നി​ക്ക് ല​ഭി​ച്ച​ത് വിചിത്രം; ​ന​രേ​ന്ദ്ര​മോ​ദി​യും അ​ദാ​നി​യും ന​ല്ല അടുപ്പക്കാരെന്നും മുഖ്യമന്ത്രി

single-img
25 February 2019

ന​രേ​ന്ദ്ര​മോ​ദി​യും അ​ദാ​നി​യും ത​മ്മി​ൽ ന​ല്ല പ​രി​ച​യ​ക്കാ​രാ​ണെ​ന്ന​ല്ലാ​തെ വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പി​ൽ അ​ദാ​നി ഗ്രൂ​പ്പി​ന് ഇ​തു​വ​രെ പ​രി​ച​യ​മി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തിരുവനന്തപുരം മംഗളൂരുവും ഉൾപ്പെടെ ആറ് രാജ്യാന്തരവിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ വേണ്ടി നടത്തിയ ഫിനാൻഷ്യൽ ബിഡ്ഡിൽ അഞ്ചിലും അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയതിനെ കുറിച്ച് പ്രതികരിക്കവേയാണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് അ​വ​കാ​ശം സം​ബ​ന്ധി​ച്ച് ബി​ഡി​ൽ ആ​റി​ൽ അ​ഞ്ചും അ​ദാ​നി ഗ്രൂ​പ്പി​നു ല​ഭി​ച്ച​ത് വി​ചി​ത്ര​മാ​ണ്. ഒ​രു കൂ​ട്ട​ർ​ക്കു ത​ന്നെ കി​ട്ടു​മ്പോ​ൾ പു​റ​മേ നോ​ക്കു​ന്ന​വ​ർ​ക്കു സ്വാ​ഭാ​വി​ക​മാ​യും സം​ശ​യം വരും. വി​മാ​നം ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ക്കു​ന്ന​താ​ണെ​ങ്കി​ലും വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ള സൗ​ക​ര്യം ഭൂ​മി​യി​ൽ ഒ​രു​ക്കേ​ണ്ട​താ​ണ്. തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദാ​നി വി​ചാ​രി​ച്ചാ​ൽ ഒ​ന്നും ന​ട​ക്കി​ല്ല. വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ സൗ​ക​ര്യം ഒ​രു​ക്കേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ചു​മ​ത​ല​യാ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണു സ്ഥ​ല​മെ​ടു​ത്തു കൊ​ടു​ക്കേ​ണ്ട​ത്. അ​ക്കാ​ര്യം സം​സ്ഥാ​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാത്രമല്ല സം​സ്ഥാ​ന​ത്തെ ശ​ത്രു​പ​ക്ഷ​ത്തു നി​ർ​ത്തി കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​രു​തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തൂ.

നേരത്തെ തിരുവനന്തപുരത്ത് പുറമേ മംഗളുരു, അഹമ്മദാബാദ്, ജയ്പുർ, ലഖ്നൗ എന്നീ വിമാനത്താവളങ്ങളുടെ ഫിനാൻഷ്യൽ ബിഡ്ഡിങ്ങുകളിൽ അദാനി ഗ്രൂപ്പ് ഒന്നാമതെത്തിയിരുന്നു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് വേണ്ടി സംസ്ഥാന സര്‍ക്കാരും ഫിനാൻഷ്യൽ ബിഡ്ഡിൽ പങ്കെടുത്തിരുന്നു. നടപടി ക്രമങ്ങള്‍ പാലിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയാണ് ഫിനാൻഷ്യൽ ബിഡ്ഡില്‍ പങ്കെടുത്തത്. എന്നാല്‍ കെ.എസ്.ഐ.ഡി.സി ലേലത്തില്‍ രണ്ടാമതായാണ് എത്തിയത്. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല അദാനി ഗ്രൂപ്പിന് കിട്ടിയേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. ഔദ്യോഗിക പ്രഖ്യാപനം 28നുണ്ടാകും.