പെരിയ ഇ​ര​ട്ട​ക്കൊ​ല​: പീതാംബരൻ‌ കോടതിയില്‍ കുറ്റം നിഷേധിച്ചു

single-img
25 February 2019

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ ശ​ര​ത് ലാ​ൽ, കൃ​പേ​ഷ് എ​ന്നി​വ​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ മുഖ്യപ്രതി പീതാംബരൻ കുറ്റം നിഷേധിച്ചു. . ഹൊസ്ദുർഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണു പീതാംബരൻ കുറ്റം നിഷേധിച്ചത്.പൊലീസ് മർദിച്ചാണു കുറ്റം സമ്മതിപ്പിക്കുകയാണെന്നാണ് പീതാംബരൻ കോടതിയിൽ പറഞ്ഞത്.

കഞ്ചാവു ലഹരിയിലാണു കൊലപാതകം നടത്തിയതെന്ന് പീതാംബരൻ നേരത്തേ പൊലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാത്ത പീതാംബരൻ കഞ്ചാവുലഹരിയിൽ കൊല്ലുമെന്നു കരുതുന്നില്ലെന്നായിരുന്നു പീതാംബരന്റെ വീട്ടുകാർ മാധ്യമങ്ങളോട് പറഞ്ഞത്.

കൂടാതെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിഞ്ഞപ്പോൾ തന്നെ അവിടെയുള്ള ചില പൊലീസുകാരോടു താൻ കുറ്റം ചെയ്തിട്ടില്ലെന്നു പീതാംബരൻ പറഞ്ഞിരുന്നു. തല്ലിത്തീർക്കാനാണു പോയതെന്നും കൂടെയുള്ളവരിൽ ചിലർ പെട്ടെന്നു കൊല ചെയ്യുകയായിരുന്നുവെന്നുമാണ് പീതാംബരൻ പൊലീസിനോടു പറഞ്ഞതെന്നാണു വിവരം. എന്നാൽ കേസിലെ പ്രതികളായ പീതാംബരനെയും സജിയെയും കോടതി റിമാൻ‍ഡ് ചെയ്തു.