‘പാര്‍ട്ടിയില്‍ എത്രയോ ചുണക്കുട്ടന്മാരുണ്ട്’: വിവാദങ്ങള്‍ക്ക് മറുപടി നല്‍കി നിഷ ജോസ് കെ. മാണി

single-img
25 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുമെന്ന പ്രചാരണങ്ങള്‍ തള്ളി നിഷ ജോസ് കെ. മാണി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിഷ പറഞ്ഞു. പാര്‍ട്ടിയില്‍ ചുണക്കുട്ടന്മാര്‍ ഏറെയുണ്ട്. സ്ഥാനാര്‍ഥി ആരായാലും പിന്തുണയ്ക്കും.

തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന രീതിയില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. പൊതുപരിപാടികളിലെ പങ്കാളിത്തം രാഷ്ട്രീയവത്കരിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. പല മണ്ഡലങ്ങളിലേയും ആളുകളുമായി നല്ല ബന്ധമുണ്ട്. എന്നാല്‍ മത്സരരംഗത്തേയ്ക്ക് ഇല്ല. സാമൂഹിക പ്രവര്‍ത്തകയായി തുടരാനാണ് ആഗ്രഹമെന്നും നിഷ കൂട്ടിച്ചേര്‍ത്തു.