പുൽവാമ തീവ്രവാദി ആക്രമണം: സ്‌ഫോടനത്തിനുപയോഗിച്ച വാഹനം തിരിച്ചറിഞ്ഞു

single-img
25 February 2019

പുൽവാമയിലെ 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ മനുഷ്യബോംബ് സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം എൻ ഐ എ തിരിച്ചറിഞ്ഞു. കാശ്മീരിലെ അനന്തനാഗ് സ്വദേശിയായ സജ്ജാദ് ഭട്ടിന്റെ ഉടമസ്ഥതയിലുള്ള മാരുതി എക്കോയാണ് സ്ഫോടനത്തിന് ഉപയോഗിച്ച വാഹനം. സജ്ജാദ് ഭട്ട് നേരത്തെ തന്നെ തീവ്രവാദി സംഘടനയായ ജയ്ഷെ മുഹമ്മദിൽ ചേർന്നിരുന്നതായും എൻ ഐ എക്കു വിവരം ലഭിച്ചു.

തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്നത് ദേശീയ അന്വേഷണ ഏജൻസിയായിരുന്നു. സ്ഫോടനത്തിനുപയോഗിച്ച വാഹനം പൂർണ്ണമായും നശിച്ചിരുന്നു. ഏറെ പണിപ്പെട്ടാണ് വാഹനം ഏതാണ് എന്ന് എൻ ഐ എ സംഘം കണ്ടുപിടിച്ചത്.