പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് “രക്തസാക്ഷിത്വം” ലഭിക്കാത്തത് പ്രധാനമന്ത്രിയുടെ ദുരഭിമാനം കാരണമെന്ന് രാഹുൽ ഗാന്ധി

single-img
25 February 2019

പുൽവാമയിൽ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട 40 സിആർപിഎഫ് ജവാൻമാർക്ക് രക്തസാക്ഷിത്വം ലഭിക്കാത്തത് പ്രധാനമന്ത്രിയുടെ ദുർവാശി മൂലമെന്ന് കോൺഗ്രസ് അദ്ധ്യക്ഷന്‍ രാഹുൽ ഗാന്ധി. കോൺഗ്രസ് അധികാരത്തിൽ വന്നാൽ അര്‍ദ്ധസൈനിക വിഭാഗത്തിന് “രക്തസാക്ഷിത്വ പദവി” നൽകുമെന്ന് നേരത്തെ തന്നെ രാഹുൽഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ട സൈനികർക്ക് ‘രക്തസാക്ഷിത്വം’ നൽകാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ രാഹുൽഗാന്ധി രങ്ങത്തെത്തിയത്.

സിആർപിഎഫ് പോലുള്ള നമ്മുടെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ ത്യാഗത്തെ നമ്മൾ അംഗീകരിക്കണം. അവർ രാജ്യത്തിനുവേണ്ടി വീരമൃത്യു വരുമ്പോൾ അവർക്കു രക്തസാക്ഷിത്വം നൽകണം. ദുരഭിമാനം കാരണം എൻറെ അഭ്യർത്ഥനയെ പ്രധാനമന്ത്രി ചെവി കൊള്ളില്ല, പക്ഷേ അര്‍ദ്ധസൈനിക വിഭാഗങ്ങൾക്ക് കൂടുതൽ ശമ്പളം ലഭിക്കണമെന്ന സുപ്രീംകോടതി ഉത്തരമെങ്കിലും മോദി പാലിക്കുമെന്ന് കരുതുന്നു- രാഹുൽ ഗാന്ധി പറഞ്ഞു.

നിലവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്ന സൈനികർക്ക് മാത്രമാണ് രക്തസാക്ഷിത്വം സർക്കാർ നൽകുന്നത്. അര്‍ദ്ധസൈനിക വിഭാഗങ്ങൾക്ക് ഇത്തരത്തിലുള്ള ഒരു പരിഗണനയും കാലാകാലമായി കേന്ദ്രസർക്കാർ നല്കുന്നുണ്ടായിരുന്നില്ല. എന്നാൽ പുൽവാമയിലെ വീരമൃതു വരിച്ച സൈകർക്ക് “രക്തസാക്ഷിത്വ പദവി” നൽകണമെന്ന ആവശ്യം ഉയർന്നിരുന്നെങ്കിലും ഇതിനു ഇതുവരെയും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. ഇതിനെതിരെയാണ് രാഹുൽഗാന്ധി ട്വിറ്ററിലൂടെ വിമർശനം ഉന്നയിച്ചത്.