വിമാനം പറത്തുന്നതിനിടെ പൈലറ്റ് ഉറങ്ങുന്ന വീഡിയോ പുറത്ത്: അമ്പരന്ന് യാത്രക്കാര്‍

single-img
25 February 2019

ചൈന എയര്‍ലൈന്‍ ബോയിങ് 747 ലാണ് യാത്രക്കാരെ ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. വിമാനം പറത്തുന്നതിനിടെ വെംങ് ജിയാക്വി എന്ന പൈലറ്റ് ഉറങ്ങുകയായിരുന്നു. കോക്പിറ്റിലുണ്ടായിരുന്ന സഹപൈലറ്റാണ് വീഡിയോ എടുത്തത്. ഉറക്കം തൂങ്ങി തല ആടുന്നത് വീഡിയോയില്‍ കാണാം.

വിമാനം പറത്തുന്നതില്‍ ഇരുപതു വര്‍ഷത്തോളം പരിചയസമ്പത്ത് ഇയാള്‍ക്കുണ്ട്. വീഡിയോ എന്നാണ് എടുത്തതെന്നു വ്യക്തമല്ല. തായ്‌വാനീസ് ടിവി നെറ്റ്‌വര്‍ക്കാണ് വാര്‍ത്ത പുറത്തുവിട്ടത്. വീഡിയോ പുറത്തായതോടെ പൈലറ്റ് സ്വമേധയാ കുറ്റമേറ്റു പറഞ്ഞതായി എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു.

പൈലറ്റിന് കടുത്ത ശിക്ഷ നല്‍കിയെന്നും എയര്‍ലൈന്‍ അധികൃതര്‍ പറഞ്ഞു. വിമാന യാത്രാ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നല്‍കുന്നവരാണ് ചൈന എയര്‍ലൈന്‍സ്.