പിണറായി വിജയൻ്റെ കഴുത്തില്‍ കത്തിവയ്ക്കും; കൊലവിളി പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്

single-img
24 February 2019

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ പ്രസംഗിക്കവെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം.

പിണറായി വിജയന്റെ കഴുത്തില്‍ കത്തിവെക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്ററി കമ്മിറ്റി സെക്രട്ടറി ബാലു കനാലിന്റെ പരസ്യ പ്രസ്താവന. കാസർഗോഡ് ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഉപവാസം. ഡിസിസി പ്രസിഡന്റ് ടി.എന്‍.പ്രതാപനാണ് സമരം ഉദ്ഘാടനം ചെയ്തത്.

അതിനിടെ പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഇന്ന് ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്തതായിട്ടാണ് പൊലീസ് നിലപാട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഉള്‍പ്പെടെ ഏഴ് പേരെയാണ് ഇതിനോടകം അറസ്റ്റ് ചെയ്തിരിക്കുന്നത്.