ഭ​ര​ണ​ത്തി​ലി​രി​ക്കു​മ്പോ​ൾ ഹ​ർ​ത്താ​ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ഭ​ര​ണം മാ​റു​മ്പോ​ൾ വാ​ക്ക് മാ​റ്റ​രു​തെ​ന്ന് സുരേഷ്ഗോപി

single-img
24 February 2019

ഭ​ര​ണ​ത്തി​ലി​രി​ക്കു​മ്പോ​ൾ ഹ​ർ​ത്താ​ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ഭ​ര​ണം മാ​റു​മ്പോ​ൾ വാ​ക്ക് മാ​റ്റ​രു​തെ​ന്ന് ബി​ജെ​പി എം​പി​യും ന​ട​നു​മാ​യ സു​രേ​ഷ്ഗോ​പി. കാ​സ​ർ​ഗോ​ഡ് പെ​രി​യ​യി​ൽ കൊ​ല്ല​പ്പെ​ട്ട യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന​ടെ​യാ​യി​രു​ന്നു സു​രേ​ഷ്ഗോ​പി സി​പി​എ​മ്മി​നെ​യും ഇ​ട​തു​പ​ക്ഷ​ത്തെ​യും പ​രോ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചത്.

കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന ഐ​ജി ശ്രീ​ജി​ത്ത് ന​ല്ല ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. അ​ദ്ദേ​ഹ​ത്തി​ൽ വി​ശ്വാ​സ​മു​ണ്ട്. പ​ക്ഷേ, അദ്ദേഹത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച രാ​ഷ്ട്രീ​യ തി​മി​രം ബാ​ധി​ച്ച​വ​രി​ൽ യാ​തൊ​രു വി​ശ്വാ​സ​വും ത​നി​ക്കി​ല്ലെ​ന്നും സുരേഷ്ഗോപി പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് സു​രേ​ഷ്ഗോ​പി കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി​യ​ത്. ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.