കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ നമുക്കുമുണ്ടാകും: കേരളത്തിലെ ഹിന്ദുക്കൾക്ക് മുൻ ഡിജിപി സെൻകുമാറിന്റെ മുന്നറിയിപ്പ്

single-img
24 February 2019

കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ കേരളത്തിലെ ഹിന്ദുക്കള്‍ക്കുണ്ടാകുമെന്നു മുൻ ഡിജിപിയും ശബരിമല കര്‍മസമിതി നേതാവുമായ ടി പി സെൻകുമാർ. അങ്ങനെ ഉണ്ടാകാതിരിക്കാൻ ജാതിചിന്തയും വ്യക്തിചിന്തയും മാറ്റി സമാജത്തിന്റെ രക്ഷക്കായി പ്രവര്‍ത്തിക്കണമെന്നും സെന്‍കുമാര്‍ പറഞ്ഞു.

നമ്മുടെ കാര്യങ്ങളില്‍ പങ്കെടുക്കാത്തതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. 50 വര്‍ഷം മുമ്പ് ചെയ്യേണ്ടതാണ് നമ്മളിപ്പോള്‍ ചെയ്യുന്നതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടേത് ഉത്തരവല്ലെന്നും കേവലം വിധി മാത്രമാണെന്നും ആചാര സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സെൻകുമാർ ചൂണ്ടിക്കാട്ടി. നിയമത്തെ മാനിക്കാതെ പൊലീസും സര്‍ക്കാറും സ്വീകരിച്ച നടപടിയാണ് നിരവധി പേരുടെ ജീവനെടുത്തതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 990 കേസുകളിൽ ടിപി സെൻകുമാർ ഉൾപ്പെടെയുള്ള നേതാക്കളെ പ്രതിചേർക്കണമെന്ന ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.