ഇന്ത്യയുടെ തയ്യാറെടുപ്പുകൾ ഭയപ്പെടുത്തിത്തുടങ്ങി; സമാധാന ശ്രമങ്ങൾക്കായി രാജ്യത്തെ ഏക ഹിന്ദു പാർലമെൻ്റ് അംഗത്തിനെ മോദിയുടെ അടുത്തേക്കയച്ച് പാകിസ്ഥാൻ

single-img
24 February 2019

ഇന്ത്യ-പാക് യുദ്ധസമാന സാഹചര്യം നിലനിൽക്കെ സമാധാന ശ്രമങ്ങളുടെ ഭാഗമായി പാ​കി​സ്ഥാ​നി​ലെ ഭ​ര​ണ​ക​ക്ഷി എം​പി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാ​ക്കി​സ്ഥാ​നി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ പാ​കി​സ്ഥാ​ൻ തെ​ഹ്‍​രി​കെ ഇ​ൻ​സാ​ഫ് (പി​ടി​ഐ) പാ​ർ​ട്ടി​യു​ടെ എം​പി​യാ​യ ര​മേ​ഷ് കു​മാ​ർ വ​ൻ​ക്‌​വാ​നി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജും ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.

പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​കിസ്ഥാ​ന്‍റെ പ​ങ്ക് അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​ന് പ​ങ്കി​ല്ലെ​ന്നു ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണെന്ന് അ​ദ്ദേ​ഹം ച​ർ​ച്ച​യി​ൽ ആ​വ​ർ​ത്തി​ച്ചു. ത​ങ്ങ​ൾ സ​ക്രി​യ​മാ​യാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് സ​മാ​ധാ​ന​മാ​ണ് ആ​വ​ശ്യം-  രമേഷ് കുമാർ പ​റ​ഞ്ഞു. പാ​കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റി​ലെ ഹി​ന്ദു അം​ഗ​മാ​ണ് ര​മേ​ഷ് കു​മാ​ർ..

വി​ദേ​ശ​കാ​ര്യ​സ​ഹ​മ​ന്ത്രി വി.​കെ സിം​ഗു​മാ​യും ര​മേ​ഷ് കു​മാ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.കും​ഭ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​റ​ൽ റി​ലേ​ഷ​ൻ​സ് എ​ന്ന സം​ഘ​ട​ന​യു​ടെ ക്ഷ​ണ പ്ര​കാ​രം കും​ഭ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ദേ​ശ പ്ര​തി​നി​ധി​യാ​യാ​ണ് ര​മേ​ഷ് കു​മാ​ർ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.  അതിനിടയിലായിരുന്നു കൂടിക്കാഴ്ച.