തക്കാളി തന്നില്ലെങ്കിൽ ഇന്ത്യയില്‍ ആറ്റംബോംബ് ഇടുമെന്ന് പാക്കിസ്ഥാനി മാധ്യമപ്രവർത്തകർ

single-img
24 February 2019

ആണവ രാജ്യമായ പാകിസ്താന് ആവശ്യമായ തക്കാളികൾ തന്നില്ലെങ്കിൽ ഇന്ത്യയ്ക്ക് മേൽ അണുവായുധം പ്രയോഗിക്കുമെന്ന് പാക്കിസ്ഥാനിലെ മാധ്യമപ്രവർത്തകൻ. പാക്കിസ്ഥാൻ ചാനലായ സിറ്റി 42 ലെ അവതാരകനാണ് തക്കാളി കിട്ടാത്തതിന് രോഷപ്രകടനവുമായി രംഗത്തെത്തിയത്.

പുൽവാമയിൽ ഉണ്ടായ തീവ്രവാദി ആക്രമണത്തെത്തുടർന്ന് ഇന്ത്യൻ കർഷകർ പാകിസ്ഥാനി വ്യാപാരികൾക്ക് തക്കാളി വിൽക്കുന്നതു നിർത്തിവച്ചിരുന്നു. ഞങ്ങള്‍ കര്‍ഷകരാണ്. ഞങ്ങള്‍ തക്കാളി കൃഷി ചെയ്യുന്നു. ഈ തക്കാളി ഞങ്ങള്‍ പാകിസ്താനിലേക്ക് കയറ്റി അയക്കുന്നുമുണ്ട്. പക്ഷേ ഞങ്ങളുടെ ഭക്ഷണം കഴിച്ചിട്ട് അവര്‍ ഞങ്ങളുടെ സൈനികരെ വധിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നത് പാകിസ്താന്‍ ഇല്ലാതായി കാണാനാണ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യക്കാരേയും അതിന് അനുവദിക്കില്ല’ മധ്യപ്രദേശിലെ കര്‍ഷകനായ രവീന്ദ്ര പടിദാര്‍ പറഞ്ഞു.

ഇതോടെ തക്കാളിയുടെ വില റോക്കറ്റ് പോലെ ആണ് കുതിച്ചുയർന്നത്. നിലവിൽ ഒരു കിലോ തക്കാളിക്ക് 180 രൂപ വരെയാണ് പാകിസ്ഥാനിലെ വില. ഇതാണ് പാക്കിസ്ഥാനി മാധ്യമപ്രവർത്തകനെ പ്രകോപിപ്പിച്ചത്. എന്നാൽ ഇതിനെ പരിഹാസരൂപേണയാണ് ഇന്ത്യയിലെ സോഷ്യൽ മീഡിയ വരവേറ്റത്. മാത്രമല്ല വീഡിയോ ചിത്രീകരിക്കുന്ന നേരത്തു കൂടെ ചാനൽ സ്റ്റുഡിയോയിൽ ഇരിക്കുന്ന മറ്റു മാധ്യമപ്രവർത്തകർ അവതാരകന്റെ രോഷപ്രകടനം കണ്ടു ചിരിയടക്കാന്‍ കഷ്ട്ടപ്പെടുന്നതും വീഡിയോയിൽ കാണാമായിരുന്നു.