ഫഹദ് അതിശയിപ്പിക്കുന്ന നടന്‍; കുമ്പളങ്ങിയിലെ നൈല പറയുന്നു

single-img
24 February 2019

കുമ്പളങ്ങി’യിലെ അഭിനയത്തിലൂടെ മലയാളി പ്രേക്ഷകരെ അതിശയിപ്പിച്ച നടിയാണ് ജാസ്മിന്‍ മെറ്റിവീയര്‍. അമേരിക്കയിലെ ബ്രുക്ലിന്‍ ന്യൂയോര്‍ക്ക് സ്വദേശിയാണ് ജാസ്മിന്‍. മോഡലായ ജാസ്മിന്റെ ആദ്യസിനിമയാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’.
ഫഹദ് ഏറെ അതിശയിപ്പിക്കുന്ന നടനാണ് എന്നാണ് ജാസ്മിന്റെ വിലയിരുത്തല്‍.

‘ആദ്യം ഫഹദ് വളരെ നിശ്ശബ്ദനായിരുന്നു. ഞങ്ങള്‍ തമ്മില്‍ വഴക്ക് ഇടുന്ന ഒരു സീനുണ്ട്. ആ സീനില്‍ പെട്ടെന്ന് വളരെ ക്രേസിയായ ശബ്ദത്തിലൊക്കെ സംസാരിക്കാന്‍ തുടങ്ങി. ഞാനാണെങ്കില്‍ അയ്യോ എന്നെക്കൊണ്ട് ഇതൊന്നും ചലഞ്ച് ചെയ്ത് നില്‍ക്കാന്‍ പറ്റില്ല, മര്യാദയ്ക്ക് എങ്ങിനെയെങ്കിലും ചെയ്തു തീര്‍ത്താല്‍ മതിയെന്ന മട്ടിലും.

വളരെ എളിമയുളള ഒരാളാണ് ഫഹദ്. അതിശയിപ്പിക്കുന്ന നടന്‍, ആ കഥാപാത്രമായി അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. തീരെ ശാന്തനായ, അഭിനയത്തെ പറ്റി ഏറെ അറിവുള്ള അദ്ദേഹത്തോട് എനിക്കൊരുപാട് ബഹുമാനം തോന്നുന്നു.’ നൈല പറയുന്നു.