ആംബുലന്‍സിന് മുന്നില്‍ അഭ്യാസം കാണിച്ച യുവാവിന് എട്ടിന്റെ പണി കൊടുത്ത് സോഷ്യല്‍ മീഡിയ

single-img
24 February 2019

അത്യാസന്ന നിലയിലുള്ള രോഗിയുമായി പായുന്ന ആംബുലന്‍സിനു വഴികൊടുക്കാതെ ബുള്ളറ്റില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിനെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. കായംകുളം കണ്ടല്ലൂര്‍ സ്വദേശി ആദര്‍ശാണ് പിടിയിലായത്. ആംബുലന്‍സിനു സൈഡ് കൊടുക്കാതെ ബുള്ളറ്റ് ഓടിക്കുന്ന ആദര്‍ശിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഷെയർ ചെയ്യുക,, അത്യാസന്ന നിലയിൽ ഉള്ള രോഗി കൊണ്ടുപോകുന്ന ആബുലസിന് മുൻപിൽ ആണ് അവന്റെ റോഡ് ഷോ.

ഷെയർ ചെയ്യുക,, അത്യാസന്ന നിലയിൽ ഉള്ള രോഗി കൊണ്ടുപോകുന്ന ആബുലസിന് മുൻപിൽ ആണ് അവന്റെ റോഡ് ഷോ.

Posted by Sajeer koppam on Sunday, February 17, 2019

എറണാകുളത്ത് ഒപ്പം ജോലി ചെയ്യുന്ന സുഹൃത്തിന്റെ വാഹനവും വാങ്ങി കായംകുളത്തെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നു ആദര്‍ശ്. തിരികെ എറണാകുളത്തേക്ക് വരുമ്പോഴാണ് ആംബുലന്‍സ് കടത്തിവിടാതെ അഭ്യാസം നടത്തിയത്. ഇയാള്‍ക്ക് ലൈസന്‍സ് പോലുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.