ബംഗ്ലാദേശിൽ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാൻ ശ്രമം

single-img
24 February 2019

ബംഗ്ലാദേശില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട വിമാനം റാഞ്ചാൻ ശ്രമം നടന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശിന്റെ ബീമാൻ ബംഗ്ലാദേശ് എയർലൈൻസിന്റെ BG 147 ആണ് റാഞ്ചാൻ ശ്രമിച്ചത്.

ആയുധ ധാരിയായ ഒരാൾ വിമാനത്തിന്റെ കോക്ക് പീറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് വിമാനം അടിയന്തരമായി ചിറ്റഗോങ് എയർപോർട്ടിൽ തിരിച്ചയക്കുകയായിരുന്നു. വിമാനത്തിൽ നിന്നും യാത്രക്കാരെ സുരക്ഷിതമായി തിരിച്ചിറക്കി എന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ വളഞ്ഞ വിമാനത്തിൽ ഇപ്പോഴും തീവ്രവാദി 2 ജീവനക്കാരെ ബന്ദികളാക്കി വെച്ചിരിക്കുകയാണ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല