ഇന്ത്യ ഏതു നിമിഷവും തിരിച്ചടിക്കുമെന്ന് ഭയം: പാകിസ്ഥാൻ ക്രൈസിസ് മാനേജ്മെൻറ് സെൽ രൂപീകരിച്ചു

single-img
24 February 2019

40 സിആർപിഎഫ് ജനറൽമാരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെത്തുടർന്ന് ഇന്ത്യ നടപടികൾ ശക്തമാകുന്നതിനിടെ പാകിസ്ഥാൻ ക്രൈസിസ് മാനേജ്മെൻറ് സെൽ രൂപീകരിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് ക്രൈസിസ് മാനേജ്മെൻറ് സെൽ പാകിസ്ഥാൻ സർക്കാർ രൂപീകരിച്ചത്. അതിർത്തിയിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും, അത് വഴി നയതന്ത്ര ഉദ്യോഗസ്ഥർക്ക് നൽകുന്നതിനാണ് ഈ ക്രൈസിസ് മാനേജ്മെൻറ് സെൽ പാകിസ്ഥാൻ രൂപീകരിച്ചത്.

പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിലെ സ്ഥാനപതി കാര്യാലയങ്ങളിലുള്ള ഇന്ത്യൻ സൈനിക അറ്റാഷെമാരുടെ യോഗം കേന്ദ്ര സർക്കാർ വിളിച്ചിരുന്നു. നാളെയും മറ്റന്നാളും ഡൽഹിയിലാണ് യോഗം. പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് യോഗം വിളിച്ചത്. കൂടാതെ അതിർത്തിയിൽനിന്ന് കൂടുതൽ സേനാ വിന്യാസവും ഇന്ത്യയുടെ ഭാഗത്തും ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് പാക്കിസ്ഥാൻ ക്രൈസിസ് മാനേജ്മെൻറ് സെൽ രൂപീകരിച്ചത്