അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊല്ലപ്പെട്ടൂ; പ്രതിഷേധക്കാർ ഉ​പ​മു​ഖ്യ​മ​ന്ത്രിയുടെ ബം​ഗ്ലാ​വ് ക​ത്തി​ച്ചു

single-img
24 February 2019

പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഷ‍​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ​ക്കെ​തി​രെ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ പ്രതിഷേധം ആളിക്കത്തുന്നു. പോ​ലീ​സ് വെ​ടി​വ​യ്പി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ട സംഭവത്തെ തുടർന്ന് ഉ​പ​മു​ഖ്യ​മ​ന്ത്രി ചൗ​നാ മെ​യ്ന്‍റെ ബം​ഗ്ലാ​വ് പ്ര​തി​ഷേ​ധ​ക്കാ​ർ ക​ത്തി​ച്ചു. സം​ഭ​വ സ​മ​യം ചൗ​നാ മെ​യ്ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നി​ല്ല.

ജി​ല്ലാ ക​മ്മീ​ഷ​ണ​റു​ടെ വ​സ​തി​യും പ്ര​തി​ഷേ​ധ​ക്കാ​ർ കൊ​ള്ള​യ​ടി​ക്കു​യും തീയിടുകയും ചെ​യ്തു. ഇവിടെ ഡ്യുട്ടിയിലുണ്ടായിരുന്ന ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് ഇ​റ്റാ​ന​ഗ​റി​ലെ ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ നി​ർ​ത്തി​വ​ച്ചു. ക​ർ​ ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമായതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് മൈഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചു.

പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ഷ‍​യ​ത്തി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ​ക്കെ​തി​രെ​യാ​ണ് സ​മ​രം. ക​മ്മി​റ്റി​യു​ടെ ശി​പാ​ർ​ശ​ക​ൾ പ്ര​കാ​രം ദ​ശാം​ബ്ദ​ങ്ങ​ളാ​യി അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ താ​മ​സി​ച്ച ചി​ല വി​ഭാ​ഗ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ള​ല്ലാ​തെ ആ​കും. ഇ​തി​നെതിരെയാണ് പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ടത്