ശിവഗിരിയിലെ ഒറ്റയാൾ തിരിതെളിക്കലിനു ശേഷം വീണ്ടും കണ്ണന്താനം; സംസ്ഥാന സർക്കാർ ഉദ്ഘാടനം തീരുമാനിച്ച പരിപാടിക്ക് സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു കേന്ദ്രമന്ത്രി

single-img
24 February 2019

കേന്ദ്രസര്‍ക്കാരിന്റെ കിസാന്‍ സമ്മാനനിധി പദ്ധതിയുടെ ഉദ്ഘാടനം സംസ്ഥാന സർക്കാർ  തീരുമാനിച്ചപ്പോള്‍ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ സമാന്തര ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു. പുതിയ വിവാദത്തിന് തിരികൊളുത്തി കണ്ണന്താനം.

മന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയത്ത് നിര്‍വഹിച്ചത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ഉദ്ഘാടനം പാര്‍ട്ടി പരിപാടിയാക്കി മാറ്റാനുള്ള ബി.ജെ.പി. നീക്കം ശരിയല്ലെന്നു
മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് ചടങ്ങ് സംഘടിപ്പിച്ചതെന്നും ഇത് ഫെഡറലിസത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണന്താനത്തിന്റെ നടപടി രാഷ്ട്രീയ അല്‍പ്പത്തമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കഴക്കൂട്ടത്തു ഉദ്ഘാടനചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നാണ് മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ വിശദീകരണം.