കശ്മീർ പ്രശ്നപരിഹാരത്തെപ്പറ്റി ചോദിച്ച വിദ്യാർത്ഥികൾക്കു മുന്നിൽ കരഞ്ഞ് യോഗി ആദിത്യനാഥ്

single-img
23 February 2019

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മിരിലെ നിലവിലെ അക്രമങ്ങളെപ്പറ്റി ചോദിച്ച വിദ്യാർത്ഥികൾക്കു മുന്നിൽ കരഞ്ഞു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിലെ എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥികളുമായുള്ള സംവാദത്തിനിടെയായിരുന്നു സംഭവം. കശ്മീരിലെ പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് എടുത്തതെന്നായിരുന്നു യോഗിയ്ക്കുനേരെ ഉയര്‍ന്ന ചോദ്യം.

‘സംഭവങ്ങളുടെ ഒരു നിരപോലെയാണിത്. ഒരു ആക്രമണമുണ്ടാകുന്നു. നമ്മള്‍ അന്വേഷണം നടത്തുന്നു, പിന്നീട് കാര്യങ്ങള്‍ പഴയപടി. ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് താങ്കളുടെ സര്‍ക്കാര്‍ ചെയ്യുന്നത്? ‘ എന്നാണ് വിദ്യാര്‍ഥി ചോദിച്ചത്. മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തീവ്രവാദത്തെ രാജ്യത്തുനിന്നും തുടച്ചുമാറ്റുമെന്നായിരുന്നു യോഗി പറഞ്ഞത്.

കെടാന്‍ പോകുന്നതിന്റെ ആളിക്കത്തലാണ് കശ്മീരില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍. തീവ്രവാദം അതിന്റെ അവസാനത്തിലേക്ക് അടക്കുകയാണ്. ഇത് അവസാനിപ്പിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.’ യോഗി പറഞ്ഞശേഷം  യോഗി കരയുകയായിരുന്നു.