ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശ് ബിജെപിക്ക്; വിചിത്രമായ കണക്കുകൂട്ടലിലൂടെ എസ്പി- ബിഎസ്പി സഖ്യത്തിൻ്റെ തോൽവി പ്രവചിച്ച് ഉമാഭാരതി

single-img
23 February 2019

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉത്തർ പ്രദേശ് ബിജെപിക്കാണെന്നു കേന്ദ്ര മന്ത്രി ഉമാ ഭാരതി. ഉത്തര്‍പ്രദേശിലെ എസ്.പി-ബി.എസ്.പി സഖ്യം നേട്ടമുണ്ടാക്കിത്തരുന്നത് ബിജെപിക്കാണ്.

ബിഎസ്പിയും എസ്പിയും തമ്മിലുള്ള സഖ്യം ബി.ജെ.പിക്കാണ് നേട്ടമുണ്ടാക്കുക. ബിഎസ്പിക്കാര്‍ എസ്പിക്ക് വോട്ടു ചെയ്യില്ല, എസ്പിക്കാര്‍ ബിഎസ്പിക്ക് വോട്ടു ചെയ്യില്ല. എസ്പിക്കും ബിഎസ്പിക്കും എതിരായവരെല്ലാം ബിജെപിക്ക് വോട്ടു ചെയ്യുകയും ചെയ്യും- ഉമാഭാരതി പറയുന്നു.

തനിക്ക് മായാവതിയെക്കുറിച്ചോര്‍ത്ത് മാത്രമാണ് പേടി തോന്നുന്നതെന്നും ഉമാ ഭാരതി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്റെ പേടി ബെഹന്‍ജി യെക്കുറിച്ചോര്‍ത്ത് മാത്രമാണ്. എസ്പി എന്നവരെ അക്രമിക്കുന്നുവോ അന്ന് എന്നെ ബന്ധപ്പെടാന്‍ ഞാന്‍ അവരോട് ആവശ്യപ്പെടുന്നുവെന്നും ഉമാ ഭാരതി പറഞ്ഞു.

എസ്.പി-ബി.എസ്.പി സഖ്യം സംസ്ഥാനത്തെ സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ്. 37 സീറ്റില്‍ എസ്.പിയും 38 സീറ്റില്‍ ബി.എസ്.പിയും മത്സരിക്കും.

കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയിലും അമേതിയിലും എസ്പി-ബിഎസ്.പി സഖ്യം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.