പാക്കിസ്ഥാനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിക്കുമെന്ന സൂചനയുമായി ട്രംപ്

single-img
23 February 2019

പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുളള ബന്ധം ‘വളരെ മോശം’ അവസ്ഥയിലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നിലവില്‍ പാക്കിസ്ഥാനും ഇന്ത്യയ്ക്കും ഇടയില്‍ വളരെ മോശം അവസ്ഥയാണ്. പുല്‍വാമ ആക്രമണം സംബന്ധിച്ചുള്ള ചോദ്യത്തോട് ഓവല്‍ ഓഫീസില്‍ പ്രതികരിക്കവേ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് വെളിപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധസമാനമായ സാഹചര്യം അവസാനിപ്പിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. നിരവധി പേര്‍ അവിടെ കൊല്ലപ്പെട്ടു, അത് അവസാനിച്ചുകാണണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യ ആലോചിക്കുന്നത്. 50 ഓളം പേരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. തനിക്കും അക്കാര്യം മനസിലാകുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായും യു.എസ് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.