ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്; 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത് അസുഖബാധിതനെന്ന് പറഞ്ഞ്

single-img
23 February 2019

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ പുറത്ത്. അസുഖബാധിതനെന്ന് പറഞ്ഞാണ് ഷാഫി 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാര്‍ട്ടി പരിപാടികളിലും ഷാഫി സജീവമാണ്. നാദാപുരത്തെ ഷിബിന്‍ രക്തസാക്ഷി ദിനാചരണത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ഷാഫി നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

നേരത്തേ, കൊടി സുനി പരോളിലിറങ്ങി സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാറില്‍ വിനോദസഞ്ചാരത്തിനു പോയതായി വിവരമുണ്ടായിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ മന്ത്രിയുമായ ഉന്നത നേതാവിന്റെ പിഎയായി ജോലി ചെയ്തിരുന്ന യാവാവിനൊപ്പമാണ് ഇവര്‍ മൂന്നാറില്‍ ദിവസങ്ങളോളം അടിച്ചുപൊളിച്ചത്.

നേരത്തെ, ടിപി കേസില്‍ രണ്ടാംപ്രതിയായ കിര്‍മ്മാണി മനോജ് കഴിഞ്ഞ തവണ പരോളില്‍ ഇറങ്ങി രണ്ടുകുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. കിര്‍മ്മാണിക്കെതിരെ യുവതിയുടെ ഭര്‍ത്താവ് നിയമപോരാട്ടത്തിലാണ്. കിര്‍മ്മാണിക്ക് 45 ദിവസത്തെ അടിയന്തര പരോള്‍ വീണ്ടും അനുവദിച്ചിട്ടുണ്ട്. ടിപി കേസിലെ 13 ആം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോള്‍ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

യുവതികള്‍ക്കൊപ്പം ആടിപ്പാടി ഷാഫി, ടി പി കേസ് പ്രതികള്‍ക്ക് പരോളില്‍ സുഖവാസം(വീഡിയോ)

യുവതികള്‍ക്കൊപ്പം ആടിപ്പാടി ഷാഫി, മൂന്നാറില്‍ അടിച്ചുപൊളിച്ച് കൊടി സുനി; ടി പി കേസ് പ്രതികള്‍ക്ക് പരോളില്‍ സുഖവാസംവിശദമായ വാര്‍ത്തയ്ക്ക്:https://www.thejasnews.com/sublead/shafi-dance-with-young-girls-kodi-suni-at-munnar-tp-case-convicts-cure-in-parole-102104

Posted by Thejas News on Friday, February 22, 2019