വിവാദങ്ങള്‍ക്കിടെ കോട്ടയം നസീറിന് ആശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍

single-img
23 February 2019

കോട്ടയം നസീര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം കുട്ടിച്ചന്റെ കഥ മോഷ്ടിച്ചതെന്ന ആരോപണം നിലനില്‍ക്കെ ആശംസകള്‍ നേര്‍ന്ന് നടി മഞ്ജു വാര്യര്‍. ചിത്രം ഇതിനകം വലിയ വിജയമായെന്നും അതിന് അഭിനന്ദനങ്ങളെന്നും മഞ്ജു ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.

കുട്ടിച്ചന്‍ ഹ്രസ്വസിനിമ സംവിധായകന്‍ സുദേവന്റെ ‘അകത്തോ പുറത്തോ’ എന്ന സിനിമയിലെ വൃദ്ധന്‍ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ആരോപണത്തിന് പിന്നാലെ സുദേവനെ പിന്തുണച്ച് സംവിധായകരായ ഡോ. ബിജു, സനല്‍കുമാര്‍ ശശിധരന്‍ എന്നിവര്‍ രംഗത്തെത്തിയിരുന്നു.

കുട്ടിച്ചന്‍, പൈലി എന്നീ സുഹൃത്തുക്കളുടെ കഥയിലൂടെ പുരോഗമിക്കുന്ന പതിനാല് മിനുട്ട് ചിത്രമാണ് കുട്ടിയച്ചന്‍. ചിത്രത്തില്‍ പൈലിയായി എത്തിയിരിക്കുന്നത് ജാഫര്‍ ഇടുക്കിയാണ്. ശയ്യാവലംബിയായി കിടന്ന കുട്ടിച്ചനെ കാണാന്‍ എത്തുന്നവരിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കേന്ദ്ര കഥാപാത്രമായ കുട്ടിച്ചനെ ഒരിക്കല്‍ പോലും കാണിക്കുന്നില്ല. ജാഫര്‍ ഇടുക്കി, മാലാ പാര്‍വതി, മരിയ ജോളി തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ലക്ഷം കാണികളുടെ നിറവിൽ കോട്ടയം നസീറിന്റെ https://youtu.be/PY9wjg9JvBMWatch full video ☝️☝️☝️☝️

Posted by Smart Pix Media on Friday, February 22, 2019