മാടമ്പിത്തരം കെെയിൽ വച്ചാൽ മതി; എൻഎസ്എസിനും സുകുമാരൻ നായർക്കും മറുപടിയുമായി കോടിയേരി

single-img
23 February 2019

എന്‍എസ്എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മാടമ്പിത്തരം മനസ്സില്‍ വെച്ചാല്‍ മതി. മാടമ്പികളുടെ പിന്നാലെ പോകേണ്ട ഗതികേട് സിപിഎമ്മിനില്ല. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ പോകേണ്ട അവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.

തമ്പ്രാക്കന്മാരുടെ നിലപാടാണ് എന്‍എസ്എസിനുള്ളതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ചില സമുദായത്തിലെ നേതാക്കള്‍ മാത്രമാണ് സര്‍ക്കാരിനെതിരെയുള്ളത്. എല്ലാ സമുദായത്തിലെയും തൊഴിലാളികളും സാധാരണക്കാരുമെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. ഇതാണ് ഇടതുപക്ഷത്തിന്റെ കരുത്തെന്നും കോടിയേരി പറഞ്ഞു.

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തള്ളിക്കളഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് എന്‍എസ്എസിനെതിരെ കോടിയേരി കടുത്ത വിമര്‍ശനം ഉയര്‍ത്തിയത്.