പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു: ഗായകന്‍ ആര്‍. കെല്ലിക്കെതിരെ കേസെടുത്തു

single-img
23 February 2019

അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിലാണ് അറസ്റ്റ് വാറണ്ട്. നാല് പേരുടെ പരാതിയില്‍ ഗായകനെതിരെ കേസെടുത്തതായി ഇല്ലിനോയിസിലെ കുക്ക് കൗണ്ടി പ്രോസിക്യൂട്ടര്‍ അറിയിച്ചു.

1998 നും 2010 നും ഇടയിലാണ് പീഡനം നടന്നത്. ഇരകളായ പെണ്‍കുട്ടികള്‍ക്ക് ആസമയം പതിമൂന്നിനും 16 നും ഇടയില്‍ പ്രായം മാത്രമാണ് ഉണ്ടായിരുന്നത്. കേസില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പരമാവധി ഏഴു വര്‍ഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഒരു ചാനലില്‍ സംപ്രേഷണം ചെയ്ത സര്‍വൈവിംഗ് ആര്‍. കെല്ലി എന്ന ഡോക്യുമെന്റിറിയിലൂടെയാണ് ഇരകള്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. ആറ് ഭാഗങ്ങളായി സംപ്രേഷണം ചെയ്ത ഡോക്യുമെന്റചറിയില്‍ വര്‍ഷങ്ങളായി കെല്ലിയില്‍ നിന്ന് പീഡനം ഏല്‍ക്കേണ്ടിവന്നു എന്ന് നിരവധി സ്ത്രീകള്‍ വെളിപ്പെടുത്തി.