സംവിധായകരുടെ ലൈംഗികതാല്‍പര്യങ്ങള്‍ കാരണം അഭിനയം നിര്‍ത്താന്‍ തോന്നിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി നടി കനി കുസൃതി

single-img
23 February 2019

മീ ടൂ കാംപെയ്‌നുകള്‍ സജീവമായതും ഡബ്‌ള്യുസിസി പോലുള്ള സംഘടനകളുടെ ഇടപെടലും സിനിമാമേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി നടി കനി കുസൃതി. കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, കോക്ക്‌ടെയില്‍, ശിക്കാര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച താരമാണ് കനി.

സിനിമയില്‍ നിന്നും മോശം അനുഭവം നേരിട്ടുണ്ടെന്നും കനി പറഞ്ഞു. ‘സിനിമയില്‍ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങള്‍ കിട്ടണമെങ്കില്‍ പല വിട്ടുവീഴ്ചകള്‍ക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോള്‍ സിനിമയിലെ അഭിനയം നിറുത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു.

കൊച്ചി ബിനാലെയുടെ ഭാഗമായി ഡബ്‌ള്യുസിസി സംഘടിപ്പിച്ച ചലച്ചിത്ര പ്രദര്‍ശനത്തില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് കനി ഇക്കാര്യം വെളിപ്പെടുത്തിയത്.