യുപി സർക്കാരിന്റെ പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി ഹേമമാലിനിയെ നിയമിക്കും

single-img
23 February 2019

യുപി സർക്കാരിന്റെ പശുസമിതിയുടെ ബ്രാന്റ് അംബാസഡറായി പ്രമുഖ ബോളിവുഡ് താരം ഹേമമാലിനിയെ നിയമിക്കും. നിലവില്‍ മധുരയിലെ ബിജെപി എംപി കൂടിയാണ് ഹേമമാലിനി.

പശുസംരക്ഷണത്തിനായി യോഗി ആദിത്യനാ ഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ 647 കോടി രൂപയാണ് ബജറ്റില്‍ നീക്കിവെച്ചത്. ഹേമമാലിനി ബ്രാന്റ് അംബാസഡറായി എത്തുന്നതിലൂടെ പശു ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വര്‍ധിപ്പിക്കാനാവുമെന്നാണ് കണക്ക്കൂട്ടല്‍.

പശുവും പശു ഉത്്പന്നങ്ങളും നമ്മുടെ സമൂഹത്തില്‍ ഏറെ പ്രാധാന്യമുള്ളതാണ്. മതപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ല ഹേമമാലിനിയെ ബ്രാ്ന്റ് അംബാസഡറാക്കുന്നതെന്നും ഗൗസേവ ആയോഗ് ചെയര്‍മാന്‍ രാജീവ് ഗുപ്ത പറഞ്ഞു.