മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം; മണിക്കൂറുകളായിട്ടും തീയണയ്ക്കാൻ കഴിയുന്നില്ല

single-img
23 February 2019

മലപ്പുറം എടവണ്ണ തൂവക്കാട് പെയിന്റ് ഗോഡൗണിൽ വൻ തീപിടിത്തം. മണിക്കൂറുകളായിട്ടും തീയണയ്ക്കാൻ കഴിയുന്നില്ല. ഗോഡൗണിലേക്ക് എത്തിയ ലോറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ഈ രണ്ട് ലോറികളും കത്തിനശിച്ചു.

അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് വിവരം. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി 15 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.

ഭൂഗര്‍ഭ അറകളില്‍ സൂക്ഷിച്ച പെയിന്റിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും തീപിടിച്ചതായാണ് വിവരം. അതിനാൽ പൊട്ടിത്തെറി സാധ്യത ഉണ്ടെന്നു മുന്നറിയിപ്പ് നൽകി. ജനങ്ങള്‍ അകന്നുനില്‍ക്കാനും നിര്‍ദേശം നൽകിയിട്ടുണ്ട്. കൂടാതെ സമീപത്തെ പത്ത് കുടുംബങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.