സ്പീഡ് പോസ്റ്റ് വാഴപ്പിണ്ടി ഏറ്റെടുത്തില്ല; സ്വകാര്യ കൊറിയറിൽ മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിൻ്റെ വക വാഴപ്പിണ്ടി എത്തി

single-img
23 February 2019

സാംസ്‌കാരിക നായകന്മാര്‍ക്ക് സാഹിത്യ അക്കാദമി ഓഫീസിലെത്തി വാഴപ്പിണ്ടി  നൽകിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി നല്‍കി. സ്വകാര്യ കൊറിയറിലാണ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി ലഭിച്ചത്.

സ്പീഡ് പോസ്റ്റിനോട് വാഴപ്പിണ്ടി സ്വീകരിക്കേണ്ട എന്ന് അറിയിച്ചതോടെ സ്വകാര്യ കൊറിയറില്ലാണ് യൂത്ത് കോണ്‍ഗ്രസ്  പ്രവർത്തകർ വാഴപ്പിണ്ടി എത്തിച്ചത്. സാംസ്‌കാരിക നായകന്മാര്‍ക്ക് വാഴപ്പിണ്ടി നല്‍കിയതിനെ വിമര്‍ശിച്ചതോടെയാണ് മുഖ്യമന്ത്രിക്കും വാഴപ്പിണ്ടി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്.

വെള്ളിയാഴ്ച്ച വാഴപ്പിണ്ടിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയിരുന്നു. ഇവരെ തടഞ്ഞതോടെയാണ് സ്പീഡ് പോസ്റ്റില്‍ അയയ്ക്കാന്‍ ശ്രമിച്ചത്. അതും സാധിക്കാതെ വന്നതോടെ സ്വകാര്യ കൊറിയറിനെ ആശ്രയിക്കുകയായിരുന്നു.