യുദ്ധമുണ്ടായാൽ ഇന്ത്യക്ക് പാകിസ്ഥാനെ അതിശയിപ്പിക്കാൻ കഴിയില്ല; പക്ഷേ പാകിസ്ഥാൻ ഇന്ത്യയെ ഞെട്ടിപ്പിക്കും: പാക് സെെന്യം

single-img
23 February 2019

യു​ദ്ധം ഉ​ണ്ടാ​യാ​ൽ ഇ​ന്ത്യ​ ഞെട്ടുന്ന മ​റു​പ​ടി ന​ൽ​കു​മെ​ന്നു പാ​ക് സൈ​ന്യം. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​ക്ക​രു​തെ​ന്ന മു​ന്ന​റി​യി​പ്പും പാക് സെെന്യം ന​ൽ​കി.

ത​ങ്ങ​ൾ യു​ദ്ധ​ത്തി​ന് ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ ഒ​ന്ന് ഉ​റ​പ്പ് ന​ൽ​കു​ക​യാ​ണ്. എ​ന്തെ​ങ്കി​ലും പ്ര​കോ​പ​നം ഉ​ണ്ടാ​യാ​ൽ നി​ങ്ങ​ൾ​ക്ക് ഞ​ങ്ങ​ളെ അ​തി​ശ​യി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല. തീ​ർ​ച്ച​യാ​യും നി​ങ്ങ​ളെ പാ​ക്കി​സ്ഥാ​ൻ അ​തി​ശ​യി​പ്പി​ക്കു​മെ​ന്നും മു​ഖ്യ സൈ​നി​ക വ​ക്താ​വ് മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ് ഗ​ഫൂ​ർ പ​റ​ഞ്ഞു.

അ​ന്വേ​ഷ​ങ്ങ​ളൊ​ന്നും ന​ട​ത്താ​തെ പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്കി​സ്ഥാ​നെ ഇ​ന്ത്യ കു​റ്റ​പ്പെ​ടു​ത്തു​ക​യാ​ണ്. വി​ഭ​ജ​ന​ത്തെ ഇ​ന്ത്യ​ക്ക് ഇ​തു​വ​രെ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കവേ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

1947 ൽ ​വി​ഭ​ജ​നം സം​ഭ​വി​ക്കു​ക​യും പാകി​സ്ഥാ​ൻ സ്വാ​ത​ന്ത്ര്യം പ്രാ​പി​ക്കു​ക​യും ചെ​യ്തു. ത​ങ്ങ​ൾ​ക്ക് 72 വ​ർ​ഷ​ത്തെ ച​രി​ത്ര​മു​ണ്ട്. എ​ന്നാ​ൽ ഇ​ന്ത്യ​ക്ക് ഈ ​വി​ഭ​ജ​നം ഇ​പ്പോ​ഴും അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യു​ദ്ധ​ത്തി​നു ഇ​തു​വ​രെ പാ​കി​സ്ഥാ​ൻ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ന്ത്യ ഭീ​ഷ​ണി​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. യു​ദ്ധ​ത്തി​നു പാ​ക്കി​സ്ഥാ​ൻ മു​ൻ​കൈ എ​ടു​ക്കി​ല്ല. അ​ടി​ച്ചാ​ൽ തി​രി​ച്ച​ടി​ക്കാ​നു​ള്ള എ​ല്ലാ അ​വ​കാ​ശ​വും പാ​കി​സ്ഥാ​നു​ണ്ടെ​ന്നും ആ​സി​ഫ് ഗ​ഫൂ​ർ അ​റി​യി​ച്ചു.