എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി; ജാഗ്രതാ നിർദേശം

single-img
23 February 2019

എയർഇന്ത്യ വിമാനം പാകിസ്താനിലേക്ക് തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി സന്ദേശം. മുംബൈയിലെ എയർഇന്ത്യ കൺട്രോൾ സെന്ററിൽ ഇതുസംബന്ധിച്ച ഫോൺ സന്ദേശം ലഭിച്ചതിന് പിന്നാലെ എല്ലാ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർക്കും വിമാന ജീവനക്കാർക്കും സിവിൽ വ്യോമയാന സുരക്ഷാ ബ്യൂറോ (ബി.സി.എ.എസ്) ജാഗ്രതാ നിർദ്ദേശം നൽകി.

പുല്‍വാമ ഭീകരാക്രമണത്തിനു പിന്നാലെ ഇത്തരത്തില്‍ ഭീഷണി സന്ദേശം ലഭിച്ചത് അധികൃതരെ ആശങ്കയിലാക്കിയിട്ടുണ്ട്. മുംബൈ വിമാനത്താവളത്തിലേക്കു പ്രവേശിക്കുന്നതിനു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. പരിശോധനാ സംവിധാനവും കര്‍ശനമാക്കിയെന്നാണു റിപ്പോര്‍ട്ട്.