പൊന്നാനിയിൽ മതപഠന സ്ഥാപനത്തിലെത്തിയ അഞ്ചുവയസ്സുകാരിക്ക് പീഡനം: പൊലീസ് അന്വേഷണം ആരംഭിച്ചു

single-img
23 February 2019

പൊന്നാനിയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ചതായി പരാതി. പൊന്നാനിയിലെ ഒരു മതപഠന സ്ഥാപനത്തിൽ എത്തിയ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.

കാസർകോട്ടുനിന്നും ഗതപഠന സ്ഥാപനത്തിലെത്തിൽ മാതാവിനൊപ്പം എത്തിയ കുട്ടിക്കാണ് ദുരനുഭവം നേരിട്ടത്. പെൺകുട്ടി ഉച്ചയ്ക്ക് കുട്ടി കളിക്കാനായി സ്ഥാപനത്തിന്റെ മറ്റൊരുഭാഗത്തേക്ക് പോയ സമയം ഇവിടെ താമസിച്ചുവരുന്ന അന്തേവാസി കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

മാതാവിന്റെ പരാതിയിൽ പൊന്നാനി പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണംതുടങ്ങി.