ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്ക​രു​തെ​ന്ന ചൈ​ന​യു​ടെ ആ​വ​ശ്യ​ത്തെ തള്ളി ഐക്യരാഷ്ട്രസഭ; ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യക്കൊപ്പമാണെന്നു വ്യക്തമാക്കി യുഎൻ

single-img
22 February 2019

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച് ഐ​ക്യ​രാ​ഷ്ട്ര സ​ഭ സു​ര​ക്ഷാ കൗ​ൺ​സി​ൽ. ചൈ​ന​യു​ടെ പ്ര​തി​ഷേ​ധ​ങ്ങ​ളെ വ​ക​വ​യ്ക്കാ​തെയാണ് ഐക്യരാഷ്ട്രസഭ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹീ​ന​വും ഭീ​രു​ത്വ​പ​ര​വു​മാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്ന​താ​യി സു​ര​ക്ഷാ കൗ​ൺ​സി​ൽ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ അ​ർ​ധ​സൈ​നി​ക വി​ഭാ​ഗ​ത്തി​ലെ നാ​ൽ​പ​തോ​ളം പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത ജെ‍​യ്ഷെ മു​ഹ​മ്മ​ദ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത ഭീ​ക​രാ​ക്ര​മ​ണം എ​ന്നാ​ണ് പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തെ സു​ര​ക്ഷാ കൗ​ൺ​സി​ൽ വി​ശേ​ഷി​പ്പി​ച്ച​ത്.

എ​ല്ലാ​രാ​ജ്യ​ങ്ങ​ളും ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ സു​ര​ക്ഷാ കൗ​ൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന പു​റ​ത്തി​റ​ങ്ങു​ന്ന​തി​നെ ചൈ​ന ത​ട​യാ​ൻ ശ്ര​മി​ച്ചി​രു​ന്ന​താ​യി എ​ൻ​ഡി​വി റി​പ്പോ​ർ​ട്ട് ചെ​യ്തു. ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്ക​രു​തെ​ന്ന ചൈ​ന​യു​ടെ ആ​വ​ശ്യ​ത്തെ നി​രാ​ക​രി​ച്ചാ​യി​രു​ന്നു ഐക്യരാഷ്ട്രസഭ ഇന്ത്യക്കൊപ്പം നിന്നത്.

ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ൻ മ​സൂ​ദ് അ​സ​റി​നെ ആ​ഗോ​ള ഭീ​ക​ര​നാ​യി പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ശ്ര​മ​ങ്ങ​ളെ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ൽ വീ​റ്റോ പ​വ​ർ ഉ​പ​യോ​ഗി​ച്ച് ചൈ​ന എ​ക്കാ​ല​വും ത​ട​സം സൃ​ഷ്ടി​ച്ചു​വ​രി​ക​യാ​ണ്. പു​ൽ​വാ​മ ആ​ക്ര​മ​ണ​ത്തി​ൽ അ​പ​ല​പി​ച്ച് ചൈ​ന പ്ര​സ്താ​വ​ന ഇ​റ​ക്കി​യെ​ങ്കി​ലും ഇ​തി​ൽ പാ​ക്കി​സ്ഥാ​നെ സം​ബ​ന്ധി​ച്ച് പ​രാ​മ​ർ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

പ്ര​സ്താ​വ​ന​യി​ൽ ജെ​യ്ഷെ മു​ഹ​മ്മ​ദി​ന്‍റെ പേ​ര് പ​രാ​മ​ർ​ശി​ക്ക​രു​തെ​ന്നും ഇ​ന്ത്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള  കശ്മീർ എ​ന്ന് ചേ​ർ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ചൈ​ന​യു​ടെ പ്ര​ധാ​ന ആ​വ​ശ്യം. ഇ​ന്ത്യ​യു​മാ​യി എ​ല്ലാ രാ​ജ്യ​ങ്ങ​ളും സ​ഹ​ക​രി​ക്ക​ണ​മെ​ന്നു​ള്ള ഭാ​ഗ​വും നീ​ക്ക​ണ​മെ​ന്നും ചൈ​ന ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഇ​ത് നി​രാ​ക​രി​ച്ചാ​യി​രു​ന്നു സു​ര​ക്ഷാ കൗ​ൺ​സി​ലി​ന്‍റെ പ്ര​സ്താ​വ​ന.