കുമ്മനം തിരിച്ചു വരണമെന്നു പറഞ്ഞ ബിജെപി വക്താവിന് കാരണം കാണിക്കൽ നോട്ടീസ് നൽകി ശ്രീധരൻപിള്ള

single-img
22 February 2019

മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണം എന്നാവശ്യപ്പെട്ടതിനു ബിജെപി വക്താവ് എംഎസ് കുമാറിന് ശ്രീധരൻപിള്ള കാരണം കാണിക്കൽ നോട്ടീസ് നൽകി. കുമ്മനം ഗവർണർ പദവിയിൽ നിന്ന് ഇറങ്ങി തിരുവനന്തപുരം ലോകസഭാ സീറ്റിൽ മത്സരിക്കണമെന്നാണ് ഭൂരിപക്ഷം പാർട്ടി പ്രവർത്തകരുടെയും അഭിപ്രായം എന്നാണ് എം എസ് കുമാർ പറഞ്ഞത്. ഈ പ്രസ്താവനയാണ് സംസ്ഥാന അധ്യക്ഷന്റെ അപ്രീതിക്ക് കാരണമായത് എന്നാണ് വിവരം.

കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനു പിന്നാലെ കുമാറിനെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്നും ഒഴിവാക്കിയതായും വിമർശനമുണ്ട്. ചാനൽ പ്രവർത്തകർ കുമ്മനം മത്സരിക്കുന്നതിന് പറ്റി ആവർത്തിച്ചപ്പോഴാണ് ഇത്തരമൊരു പരാമർശം നടത്തേണ്ടി വന്നതെന്നും അതിൽ അസ്വാഭികമായി ഒന്നുമില്ലെന്നുമുള്ള മറുപടി നൽകിയെങ്കിലും ശ്രീധരൻ പിള്ള ഈ മറുപടി തൃപ്തനല്ല എന്നാണ് പാർട്ടിക്കുള്ളിൽ നിന്ന് ലഭിക്കുന്ന സൂചന.

ശ്രീധരൻപിള്ള തിരുവനന്തപുരത്ത് മത്സരിക്കാൻ നോട്ടം ഉണ്ടെന്നും കുമ്മനം വരുകയാണെങ്കിൽ അതിനു നടക്കില്ലെന്നുമാണ് പാർട്ടിയിലെ ചിലർ നേതാക്കൾ പറയുന്നത്. കൂടാതെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കുമാർ നടത്തിയ പ്രസ്താവനകൾ പാർട്ടി അധ്യക്ഷൻ അലോസരം സൃഷ്ടിച്ചിരുന്നു. സമരത്തെ സംബന്ധിച്ച് പാർട്ടി വേദികളിൽ ചർച്ചയില്ലെന്നും പത്രങ്ങളിൽ നിന്നുമാണ് കാര്യങ്ങൾ അറിയുന്നതും എന്നായിരുന്നു അന്ന് എം എസ് കുമാർ പ്രതികരിച്ചത്

ഗവർണർമാർ തിരികെ രാഷ്ട്രീയത്തിലേക്കും വരുന്ന കീഴ്വഴക്കം ഇല്ലെന്നായിരുന്നു കുമ്മനത്തി ന്റെ സ്ഥാനാർഥിത്വത്തെ കുറിച്ച് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടത്. കുമ്മനം രാജശേഖരൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിവരണമെന്ന് പാർട്ടി നയിക്കണമെന്നും ആഗ്രഹിക്കുന്ന വലിയൊരു വിഭാഗം നേതാക്കളും സംസ്ഥാനത്തുണ്ട്