ക്രിക്കറ്റ് വേൾഡ് കപ്പ്: ഇന്ത്യ പാകിസ്ഥാനുമായി കളിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തില്ലെന്ന് വിനോദ് റായ്

single-img
22 February 2019

വരാന്‍ പോകുന്ന ക്രിക്കറ്റ് ലോകകപ്പില്‍ പാക്കിസ്ഥാനുമായി കളിക്കുന്ന കാര്യത്തില്‍ ഇത് വരെ തീമാനം എടുത്തിട്ടില്ലെന്ന് വിനോദ് റായ്. സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റര്‍ ചെയര്‍മാനാണ്‌ വിനോദ് റായ്.

പുൽവാമയിൽ 40 സൈനികരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തിന് ശേഷം പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നതിനെതിരെ ഇന്ത്യയിൽ വ്യാപക പ്രതിഷേധം ഉയർന്നു വന്നിരുന്നു. വരാൻപോകുന്ന വേൾഡ് കപ്പ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാന് കളിക്കുന്നത് ഒഴിവാക്കണമെന്നും വിവിധ കോണുകളിൽനിന്നും ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ പാശ്ചാതലത്തില്‍ പ്രതികരിക്കുകായിരുന്നു വിനോദ് റായ്.

മേയ് 30 നാണു ഇത്തവണത്തെ ക്രിക്കറ്റ് വേൾഡ് കപ്പ് തുടങ്ങുന്നത്. ബ്രിട്ടനിലാണ് ഇത്തവണത്തെ വേൾഡ് കപ്പ്.