പ്രധാനമന്ത്രി നരേന്ദ്രമോദി സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി

single-img
22 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദി സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ന് ദക്ഷിണ കൊറിയില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സോള്‍ സമാധാന പുരസ്‌കാരം ഏറ്റുവാങ്ങിയത്.

അന്താരാഷ്ട്ര സഹകരണം, ആഗോള സാമ്പത്തിക വളര്‍ച്ച, ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ പരിഗണിച്ചാണ് മോദിക്ക് സോള്‍ സമാധാന പുരസ്‌കാരം സമ്മാനിക്കുന്നത്. രണ്ട് ലക്ഷം ഡോളറും ( ഏകദേശം 1,41,99,100 രൂപ ) ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം

രണ്ടുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനത്തിനിടെ വ്യാവസായിക നിക്ഷേപമടക്കം വിവിധ വിഷയങ്ങളിലെ സഹകരണം സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച ചെയ്യും. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി ചര്‍ച്ച നടത്തുന്ന മോദി ദക്ഷിണ കൊറിയയിലെ വ്യവസായികളുമായും ഇന്ത്യന്‍ സമൂഹവുമായും കൂടിക്കാഴ്ച നടത്തും.