‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലമാണോ’; പരിഹസിച്ചയാള്‍ക്ക് മാസ് മറുപടി നല്‍കി നടി നമിത പ്രമോദ്

single-img
22 February 2019

ദിലീപിനെ ചേര്‍ത്ത് ഇന്‍സ്റ്റഗ്രാം പേജില്‍ കമന്റ് ഇട്ടയാള്‍ക്ക് മാസ് മറുപടി നല്‍കി നടി നമിത പ്രമോദ്. ‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ…ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?’ എന്നായിരുന്നു കമന്റ്. ഇതിന് താരം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ !! ഏഹ് !–ഇതായിരുന്നു നടിയുടെ മറുപടി.

നമിതയുടെ മറുപടിയുടെ താഴെ നിരവധി ആളുകളാണ് താരത്തിന് പിന്തുണയും അഭിനന്ദനങ്ങളുമായി എത്തിയത്. നമിത പറഞ്ഞത് കുറച്ച് കുറഞ്ഞുപോയെന്നായിരുന്നു ഏവരും അഭിപ്രായപ്പെട്ടത്. പരിഹസിച്ചവനെതിരെ കേസ് കൊടുക്കണമെന്നായിരുന്നു മറ്റുചിലര്‍ പറഞ്ഞത്.

പരിഹസിക്കാന്‍ എത്തുന്നവരുടെ അടുത്ത് മൗനംപാലിച്ചിരിക്കാതെ ഇതുപോലെ ചുട്ടമറുപടി നല്‍കിയാല്‍ അവര്‍ വന്ന വഴി പൊയ്‌ക്കോളുമെന്ന് നമിതയുടെ ആരാധകര്‍ പറഞ്ഞു. എന്തായാലും നമിതയുടെ മറുപടി സമൂഹമാധ്യമലോകത്ത് ആളുകള്‍ ഏറ്റെടുത്ത് കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കമ്മാരസംഭവത്തിലാണ് നമിത അവസാനമായി അഭിനയിച്ചത്. ദിലീപ് തന്നെ നായകനാകുന്ന പ്രൊഫസര്‍ ഡിങ്കനാണ് നടിയുടെ പുതിയ പ്രോജക്ട്. ഈ വര്‍ഷം ഈ ഒരു ചിത്രത്തില്‍ മാത്രമാണ് നടി കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ദിലീപുമായുള്ള അഞ്ചാമത്തെ ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍. സൗണ്ട് തോമ, വില്ലാളി വീരന്‍, ചന്ദ്രേട്ടന്‍ എവിടെയാ എന്നിവയാണ് ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച സിനിമകള്‍.