ആയുധമുപേക്ഷിച്ചാല്‍ സി.പി.എമ്മുമായി സഹകരണമാകാമെന്ന് വീണ്ടും ആവർത്തിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

single-img
22 February 2019

ആയുധമുപേക്ഷിച്ചാല്‍ സി.പി.എമ്മുമായി വീണ്ടും സഹകരണമാകാമെന്ന് ആവര്‍ത്തിച്ചു മുല്ലപ്പള്ളി രാമചന്ദ്രന്‍. കാസര്‍കോട് ഇരട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ സി.പി.എമ്മുമായി ബംഗാള്‍ ബന്ധം പോലും പാടില്ലെന്ന പ്രതിപക്ഷനേതാവിന്റെ നിലപാടിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് മുല്ലപ്പള്ളി തന്‍റെ പഴയ നിലപാട് ആവര്‍ത്തിച്ചത്.

സി.പി.എമ്മുമായി സഹകരണമാകാമെന്ന വാഗ്ദാനം താന്‍ ഉപേക്ഷിച്ചിട്ടില്ല. ദേശീയരാഷ്ട്രീയത്തിലെ വിശാലസഹകരണമാണ് താന്‍ ഉദ്ദേശിച്ചത് മുല്ലപ്പള്ളി പറഞ്ഞു.

കൂടാതെ ബിജു പ്രഭാകര്‍ ഐ.എ.എസിന് സീറ്റ് വാഗ്ദാനം ചെയ്തു എന്ന വാര്‍ത്തയും മുല്ലപ്പള്ളി നിഷേധിച്ചു. ആറ്റിങ്ങല്‍ സീറ്റില്‍ ബിജു പ്രഭാകര്‍ ഐ.എ.എസിന് സീറ്റ് വാഗ്ദാനം ചെയ്തത് താന്‍ അറിഞ്ഞിട്ടില്ല. ആരെങ്കിലും അദ്ദേഹത്തെ സമീപിച്ചിട്ടുണ്ടെങ്കില്‍ അത് കെപിസിസി നേതൃത്വം അറിഞ്ഞിട്ടല്ല എന്നും മുല്ലപ്പള്ളി പറഞ്ഞു.