മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

single-img
22 February 2019

കശ്മീരിന് സ്വാതന്ത്ര്യം അനുവദിക്കുക എന്ന പോസ്റ്റര്‍ കോളേജില്‍ പതിച്ചതിന് മലപ്പുറം ഗവ. കോളേജിലെ രണ്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി പന്തല്ലൂര്‍ സ്വദേശി റിന്‍ഷാദ്, ഒന്നാം വര്‍ഷ ഇസ്‌ലാമിക് സ്റ്റഡീസ് വിദ്യാര്‍ഥി മുഹമ്മദ് ഹാരിസ് എന്നിവരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്ന രീതിയില്‍ പോസ്റ്റര്‍ പതിച്ചു എന്നാണ് കുറ്റം. റാഡിക്കല്‍ സ്റ്റുഡന്റ് ഫോറം (ആര്‍എസ്എഫ്) എന്ന സംഘടനയുടെ പേരിലായിരുന്നു പോസ്റ്ററുകള്‍.