ശബരിമല അക്രമം; സെന്‍കുമാര്‍ അടക്കമുള്ളവര്‍ 990 കേസുകളില്‍ പ്രതിയാകും

single-img
22 February 2019

ശബരിമല വിഷയത്തിൽ മുന്‍ ഡിജിപി ടിപിസെന്‍കുമാര്‍, കെഎസ് രാധാകൃഷ്ണന്‍ തുടങ്ങിയവരെ പ്രതി ചേര്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് ഹെെക്കോടതി അംഗീകരിച്ചു. ഇതോടെ സെന്‍കുമാര്‍ അടക്കമുള്ളവര്‍ 990 കേസുകളില്‍ പ്രതിയാകുമെന്നാണ് സൂചനകൾ.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാർ നടപടി. സർക്കാർ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു. തൃശൂര്‍ സ്വദേശി ടി. എന്‍ മുകുന്ദനാണ് കോടതിയില്‍ കര്‍മ്മ സമിതി നേതാക്കളില്‍ നിന്ന് ആക്രമണങ്ങളെ തുടര്‍ന്നുണ്ടായ നഷ്ടം ഈടാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഇതിനായി ക്ലെയിം കമ്മീഷണറെ നിയമിക്കാന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍ എന്നിവരെ കൂടാതെ ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മ്മ സമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, ഗോവിന്ദ് ഭരതന്‍, ബിജെപി, പി ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, പി ഇ ബി മേനോന്‍ തുടങ്ങിയവരും 990 കേസുകളില്‍ പ്രതിയാക്കുമെന്ന് ഉറപ്പായി.