2016ലെ മിന്നലാക്രമണത്തിന് നേതൃത്വം നൽകിയ ലെഫ്റ്റനന്റ് ജനറൽ ദീപേന്ദ്ര സിങ് ഹൂഡ കോൺഗ്രസിലേക്ക്

single-img
22 February 2019

ദേശസുരക്ഷയെക്കുറിച്ച് ദര്‍ശന രേഖ തയ്യാറാക്കാനൊരുങ്ങി കോണ്‍ഗ്രസ്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം. ഇതിനായി കര്‍മ്മസമിതിയും രൂപീകരിച്ചു. 2016ല്‍ മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ ഉത്തര മേഖലാ കമാണ്ടര്‍ ആയിരുന്ന ലഫ്. ജനറല്‍ ഡി.എസ് ഹൂഡയാണ് സമിതി തലവന്‍.

വിരമിച്ച സൈനിക ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരുമാണ് പാനലിലെ അംഗങ്ങൾ. രാജ്യം നേരിടുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് പാനൽ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. പത്ത് ദിവസങ്ങൾക്ക് മുന്‍പാണ് ഹൂഡക്ക് ചുമതല കൈമാറുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക തീരുമാനമായത്. വിഷയം സംബന്ധിച്ച് ഹൂഡ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.